2013, നവംബർ 17, ഞായറാഴ്‌ച

കോട്ടയത്തെ  ഒരു  മാസികയുടെ  എഡിറ്ററുടെ  അടുത്ത്  ഞാൻ  നിൽക്കുമ്പോൾ  ഒരു ഫോണ്‍  വന്നു .എഡിറ്റർ  ഫോണിലൂടെ  കുറെ നേരം  ലോക  കാര്യങ്ങൾ  ഒക്കെ ചര്ച്ച ചെയിതു  കഴിഞ്ഞു  ഫോണ്‍  വച്ചിട്ട്  എന്നോട് പറഞ്ഞു .അതേ ..അയാൾ  ഒരു കുട്ടിക്കഥ  അയച്ചത്  കിട്ടിയോ  എന്നറിയാൻ  വിളിച്ചതാണ് ....
"  എന്നിട്ട്  ലോക  കാര്യങ്ങളാണല്ലോ  പറഞ്ഞത് ?
..അത്  എസ് .ടി  ഡി  കോളാ ..കൂടുതൽ  നേരം  ഞാൻ  സംസാരിച്ചാൽ   അവന്റെ  കാശ്  കുറെ  പോയിക്കിട്ടും .അതുകൊണ്ടാ ..ഹി ..ഹി..
എനിക്ക്  മനസ്സില്  എഡിറ്റ റോഡു  ദേഷ്യം  തോന്നി ..
കാലം   കടന്നു  പോയപ്പോൾ  എഡിറ്റ ർ   പദവി  പോയി .
 കുട്ടിക്കഥ  അയച്ച  ആൾ  അതിനു  തൊട്ടടുത്തുള്ള  മലയാളത്തിലെ  ഏറ്റവും  പ്രചാരമുള്ള  വാരികയുടെ  എഡി റ്റർ  ആയി ..നിരവധി  നോവലുകൾ  എഴുതി .അവ  സീരിയലും  സിനിമയും  ആയി .മധുരയിൽ  നിന്ന്  വരുന്ന ഒരു എക്സ്പ്രെസിന്റെ  കഥ  ആണ്  അദേഹത്തിന്റെ  ഒടുവിലത്തെ  സിനിമ .

4 അഭിപ്രായങ്ങൾ:

 1. നന്മയില്ലാത്ത മനസ്സുള്ളവര്‍ തനിയെ നശിച്ചുപോകുമെന്ന പാഠം... ഇത്തരം നുറുങ്ങുകള്‍ ഇനിയും വരട്ടെ... ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 2. ഉദ്ദേശ്യ ശുദ്ധി എല്ലാ വിഷയത്തിലും പ്രധാനമാണ്.
  മനസ്സില്‍ നന്മ അല്ല ഉദ്ദേശ്യം എങ്കില്‍ പണി കിട്ടും ..

  എന്താ ഈ ബ്ലോഗില്‍ ഫോളോവര്‍ വിട്ജെറ്റ്‌ ചേര്‍ത്തില്ലേ ? അത് ചേര്‍ക്കൂ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഞാൻ കണ്ടതും കേട്ടതും ഉള്പെട്ടതുമായ കഥകൾ കുറിക്കുന്നു ..ഒരു നേരംപോക്ക് .അത്രേ ഉള്ളു .

   ഇല്ലാതാക്കൂ