2013, നവംബർ 20, ബുധനാഴ്‌ച

വളരെ  വർഷം  മുമ്പ്  നടന്നതാണ് .അന്നൊരു  ദു ;ഖ  വെള്ളിയാഴ്ച  ആയിരുന്നു .കോട്ടയം കലക്ട്രെടിനു സമിപമുള്ള കത്തോലിക്കാ പള്ളിയില നിന്നും കുരിശി ലെറ്റിയ  ക്രിസ്തുവിന്റെ രൂപവും ചുമന്നുകൊണ്ടു  വിലാപയാത്ര  മനോരമ ജങ്ക്ഷനിലെക്കു  നീങ്ങുകയാണ് .മൈക്കിലൂടെ വിലാപ ഗാനവും  ദു ;ഖ ബാന്റുമായി ഭയങ്കര ശ ബ് ദ  ത്തോടെ  നീങ്ങുകയാ ണ് .
  അപ്പോൾ  സമിപത്തുള്ള  സി .എസ് .ഐ .പള്ളിയിലും  ഇതേ ചടങ്ങ് നടക്കുകയായിരുന്നു ശ ബ്ദം അവര്ക്ക്  ചടങ്ങുകൾക്ക്  തടസ്സമായപ്പോൾ  പുരോഹിതൻ ഇറങ്ങിവന്നു മൈക്കിന്റെ സൗണ്ട് കുറയ്ക്കണമെന്ന് ആവശ്യ പെട്ടെങ്കിലും യാതൊരു  ഫലവും കണ്ടില്ല .ഇ ചടങ്ങിൽ  പങ്കെടുത്തിരുന്ന എ .വി .ജി .എന്നയാൾ പെട്ടെന്ന്  റോഡിനു കുറുകെ  കിടന്നിട്ടു  കത്തോലിക്കാ പുരോഹിതനോട്  പറഞ്ഞു .
 'അവിടെ മരിച്ച  ക്രിസ്തു  തന്നെയാണ്  ഇവിടെയും  മരിച്ചത് ."
 പെട്ടന്ന് ശ ബ്ധമെല്ലാം  നിലച്ചു .പിന്നിട്  ഏ റെ വര്ഷത്തേക്ക്  കൊട്ടും കുരവയു മായുള്ള ഇ  ചടങ്ങ്  നടന്നിരുന്നില്ല .

2013, നവംബർ 17, ഞായറാഴ്‌ച

കോട്ടയത്തെ  ഒരു  മാസികയുടെ  എഡിറ്ററുടെ  അടുത്ത്  ഞാൻ  നിൽക്കുമ്പോൾ  ഒരു ഫോണ്‍  വന്നു .എഡിറ്റർ  ഫോണിലൂടെ  കുറെ നേരം  ലോക  കാര്യങ്ങൾ  ഒക്കെ ചര്ച്ച ചെയിതു  കഴിഞ്ഞു  ഫോണ്‍  വച്ചിട്ട്  എന്നോട് പറഞ്ഞു .അതേ ..അയാൾ  ഒരു കുട്ടിക്കഥ  അയച്ചത്  കിട്ടിയോ  എന്നറിയാൻ  വിളിച്ചതാണ് ....
"  എന്നിട്ട്  ലോക  കാര്യങ്ങളാണല്ലോ  പറഞ്ഞത് ?
..അത്  എസ് .ടി  ഡി  കോളാ ..കൂടുതൽ  നേരം  ഞാൻ  സംസാരിച്ചാൽ   അവന്റെ  കാശ്  കുറെ  പോയിക്കിട്ടും .അതുകൊണ്ടാ ..ഹി ..ഹി..
എനിക്ക്  മനസ്സില്  എഡിറ്റ റോഡു  ദേഷ്യം  തോന്നി ..
കാലം   കടന്നു  പോയപ്പോൾ  എഡിറ്റ ർ   പദവി  പോയി .
 കുട്ടിക്കഥ  അയച്ച  ആൾ  അതിനു  തൊട്ടടുത്തുള്ള  മലയാളത്തിലെ  ഏറ്റവും  പ്രചാരമുള്ള  വാരികയുടെ  എഡി റ്റർ  ആയി ..നിരവധി  നോവലുകൾ  എഴുതി .അവ  സീരിയലും  സിനിമയും  ആയി .മധുരയിൽ  നിന്ന്  വരുന്ന ഒരു എക്സ്പ്രെസിന്റെ  കഥ  ആണ്  അദേഹത്തിന്റെ  ഒടുവിലത്തെ  സിനിമ .

പ്ര സിദ്ധികരനങ്ങളുടെ  വിളനിലമായ  കോട്ടയം പട്ടണ വുമായി എനിക്ക്  രണ്ടു  പതിറ്റാണ്ടിൽ  അധികമായി ഉള്ള  ബന്ധം ഉണ്ട് .കോട്ടയത്ത്‌  ഞാൻ  നടക്കാത്ത  ഊട് വഴികൾ  ഇല്ല .നിരവധി  പ്രശസ് തന്മാരെ  പരിചയ പെടാൻ കഴിഞ്ഞിട്ടുണ്ട്. അവിടെ  ഞാൻ  .കണ്ടതും  കേട്ടതും  ഉള്പെട്ടതുമായ  സംഭവങ്ങൾ  ' കോട്ടയം  കഥകൾ  " എന്ന  പേരിൽ  ഇവിടെ കുറിക്കുകയാണ് .